"എന്നാൽ പടയാളികളിൽ ഒരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ട് കുത്തി. ഉടനെ അതിൽ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു.അതുകണ്ട ആൾ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു,അവന്റെ സാക്ഷ്യം സത്യവുമാണ്".
യോഹന്നാൻ 19: 34
തിരുഹൃദയ തിരുന്നാളിന്റെ തുടക്കം നമുക്ക് കാണാൻ കഴിയുന്നത് ഇവിടെയാണ്.ഈശോയുടെ ശരീരത്തിൽ നിന്നും ഒഴുകിയ ചുടു നിണവും, ജലവും ആണ് തിരുഹൃദയ തിരുന്നാൾ നമുക്ക് നൽകുന്ന ഓർമ്മ.1670-ഓഗസ്റ്റ് 31-നു ഫ്രാൻസിൽ ആണ് തിരുഹൃദയ തിരുന്നാൾ ആഘോഷത്തിന്റെ തുടക്കം കുറിച്ചത്.തിരുഹൃദയ തിരുന്നാളിന് പേപ്പൽ അനുമതി ലഭിച്ചത് 1675- ൽ പോളണ്ട്, പോർട്ടുഗൽ എന്നീ രാജ്യങ്ങളിൽ നടത്തിയ കുര്‍ബാനകൾക്കാണ്. 1788- ൽ ഓസ്ട്രിയലും സ്പെയിൻലും നടന്ന തിരുഹൃദയ തിരുന്നാളിന് ശേഷം, 1856- ൽ ഒൻപതാം പിയൂസ് മാർപ്പാപ്പ ആണ് സഭയുടെ ഔദ്യോഗിക തിരുന്നാളായി തിരുഹൃദയ തിരുന്നാളിനെ അംഗീകരിച്ചത്.
വിസിറ്റേഷൻ സന്യാസ സമൂഹ അംഗമായിരുന്ന സിസ്റ്റർ മാര്‍ഗരറ്റ് മേരി അലകോക്ക്നാണു തിരുഹൃദയ ദർശനങ്ങൾ ഏറെ ഉണ്ടായിട്ടുള്ളത് .അതിൽ ഏറ്റവും സുപ്രധാനമായ ദർശനം ലഭിച്ചത് 1675- ജൂൺ 16-നു ആയിരുന്നു.12 വാഗ്ദാനങ്ങൾ ഈശോ മാര്ഗരറ്റ്നു നൽകുകയുണ്ടായി.തിരുഹൃദയത്തോടുള്ള ഭക്തി വളർത്തുന്നവർക്കു ഈ അനുഗ്രഹങ്ങൾ ലഭിക്കുമെന്നാണ് ഈശോ പറഞ്ഞത്. അഗ്നിയും, കുരിശും, മുൾക്കിരീടവും ഒക്കെയുള്ള ഈശോയുടെ തിരുഹൃദയം അന്ന് അവൾക്കു ഈശോ കാണിച്ചു കൊടുത്തു.
ഈശോയുടെ സ്നേഹം ആകുന്ന അഗ്നി, നമുക്കുവേണ്ടി കത്തി ജ്വലിക്കുന്നതായും, കൂടാതെ നമ്മുടെ പാപങ്ങൾക്ക് പരിഹാരമായ, സഹനങ്ങളുടെ പ്രതീകമായ കുരിശും, ഈശോ കാണിച്ചു കൊടുത്തു. മനുഷ്യന്റെ പാപങ്ങളാകുന്ന മുൾക്കീരീടം ഈശോയുടെ ഹൃദയത്തെ വലിച്ചു മുറുക്കുന്നു.
ഈശോയ്ക്ക് വേണ്ടി ജീവിച്ച മാര്‍ഗരറ്റ് മേരി അലകോക്ക്, 43-മത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്ന ജീവിതാന്തസ്സിൽ ജീവിക്കുവാനുള്ള കൃപ അവിടുന്ന് നൽകും
ഈശോയുടെ തിരുഹൃദയ ഭക്തിയിൽ ജീവിക്കുന്നവർക്ക് സമാധാന അന്തരീക്ഷം നൽകും
എല്ലാ ക്ലേശങ്ങളിലും അവിടുന്ന് ആശ്വസിപ്പിക്കും
ജീവിത കാലത്തും മരണസമയത്തും അവിടുന്ന് ആശ്രയമായിരിക്കും
എല്ലാ സദുദ്യമങ്ങളെയും അനുഗ്രഹിക്കും
എന്റെ ഹൃദയത്തിലെ അനന്തമായ ദയസാഗരവും കരുണയും നൽകും
അദ്ധ്യാൽമികമായി പുറകിലായവരെ തീഷ്ണതയിലേക്കു നയിക്കും
തീക്ഷണത ഉള്ളവർ കൂടുതൽ പരിശുദ്ധിയിലേക്കും പുണ്യ പൂര്‍ണതയിലേക്കും നയിക്കപ്പെടും
തിരുഹൃദയ ചിത്രം വച്ച് വണങ്ങുന്ന സ്ഥലങ്ങളെ ആശീർവദിച്ചു അനുഗ്രഹിക്കും
കഠിന ഹൃദയങ്ങളെ സ്പർശിച്ചു മാനസാന്തരത്തിനുള്ള വഴി തുറന്നു കൊടുക്കും
ഈ ഭക്തി പ്രചരിപ്പുക്കുന്നവരുടെ പേരുകൾ എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കും
കുമ്പസ്സാരിച്ചു വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ പാപത്തിൽ മരിക്കുകയില്ല
അനുദിനം തിരുഹൃദയ ഭക്തിയിൽ വളരാൻ നമുക്ക് ശ്രമിക്കാം.തിരുഹൃദയ പ്രതിഷ്ഠ പുതുക്കി നമുക്കും ഈശോയുടെ തിരുഹൃദയ അനുഗ്രഹങ്ങൾ പ്രാപിക്കാം .
ജൂൺ -19, വെള്ളിയാഴ്ച്ച, തിരുഹൃദയ തിരുന്നാൾ ദിനം.
**തിരുഹൃദയ തിരുന്നാൾ ആശംസകൾ**