പതിവ്പോലെ മറ്റൊരാളെ തേടി, അവൻ അന്നും വന്നു..!
മരണം.
അന്ന് അവൻ എത്തിയത് ഒരു പ്രമാണിയെ തേടി ആയിരുന്നു. നാട്ടിലെ ധനികനായ ഒരു പ്രമാണി.
പ്രമാണി ചോദിച്ചു: "ആരാണ് നീ"?.
അവൻ പറഞ്ഞു: "ഞാൻ മരണം. ഭൂമിയിലെ നിന്റെ ജീവിതം അവസാനിച്ചു. നിന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ് ഞാൻ".
പ്രമാണി പറഞ്ഞു: "ഞാൻ ഈ നാട്ടിലെ പ്രമാണി ആണ്, എനിക്ക് ഇനിയും പല കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ട്. ഞാൻ ജീവിതം ജീവിച്ചു തീർന്നില്ല".
മരണം പറഞ്ഞു: "സാധ്യമല്ല. എനിക്ക് നിന്നെ കൊണ്ടുപോയെ പറ്റു."
പ്രമാണി: "എങ്കിൽ ഒരു കാര്യം ചെയ്യൂ. എനിക്ക് ധാരാളം വേലക്കാർ ഉണ്ട്, അവരിൽ ആരെയെങ്കിലും കൊണ്ടുപോകു".
മരണം: "സാധ്യമല്ല"
പ്രമാണി: "എങ്കിൽ എന്റെ ഭാര്യയെയോ അതുമല്ലങ്കിൽ എന്റെ മക്കളിൽ ആരെയുമെങ്കിലോ കൊണ്ടുപോകു. എനിക്ക് ഇനിയും കുറെ കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ട്. എനിക്ക് ഇനിയും ജീവിക്കണം”.
മരണം: "സാധ്യമല്ല. നിന്റെ ജീവിതത്തിന്റെ എട് ഇന്ന് തീരുന്നു, അതിനാൽ എനിക്ക് നിന്നെ കൊണ്ട് പോയെ പറ്റു."
അങ്ങനെ മരണം പ്രമാണിയേം കൊണ്ട് പോയി. അതായിരുന്നു, പ്രമാണിയുടെ അവസാന ദിവസം.
മനുഷ്യൻ തോറ്റു ,മരണം ജയിച്ചു..!
ഇത്തവണ മരണം എത്തിയത് ഒരു പാവപ്പെട്ട കർഷകന്റെ വീട്ടിൽ ആയിരുന്നു. കർഷകൻ ചോദിച്ചു: "നീ ആരാണ്?"
മരണം പറഞ്ഞു: "ഞാൻ മരണം."
കർഷകൻ: "എന്ത് ഭംഗി ആണ് നിന്നെ കാണാൻ? നിന്റെ ചിറകുകൾ എത്ര മനോഹരം. നിന്റെ വശ്യ മനോഹരമായ പുഞ്ചിരി കണ്ടിരിക്കാൻ എന്ത് രസം. ഞാൻ വരട്ടെ, നിന്റെ കൂടെ...? നിന്റെ ചിറകുകളിൽ ഏറി യാത്ര ചെയ്യുവാൻ എത്ര രസമായിരിക്കും?"
അസ്തപ്രഞ്ഞനായ മരണം പറഞ്ഞു: "അതെ നിന്നെ കൊണ്ടുപോകാൻ വന്നതാണ് ഞാൻ .നിന്റെ ഭൂമിയിലെ ജീവിതം അവസാനിച്ചു .വരൂ നമുക്ക് പോകാം .
സന്തോഷത്തോടെ, മരണത്തോടൊപ്പം കർഷകൻ യാത്രയായി..!
മരണം തോറ്റു, മനുഷ്യൻ ജയിച്ചു..!
“The optimist sees the rose and not its thorns; the pessimist stares at the thorns, oblivious of the rose.”
KAHLIL GIBRAN, 1883-1931
Other articles you may like...