COVID മാനദണ്ഡങ്ങൾ ഒട്ടുംതന്നെ പാലിക്കാതെ തിക്കും തിരക്കും കൂട്ടുന്ന ജനസാഗരം ആയിരുന്നു ആ ഹോസ്പിറ്റൽ നിറയെ. മുഖാവരണം ധരിച്ചവരെയും, അതിലേറെ മുഖാവരണം ധരിക്കാത്തവരെയും ഞാനവിടെ കണ്ടു. രജിസ്ട്രേഷൻ കൗണ്ടറും ഡോക്ടേഴ്സ് ഓഫീസും ജനനിബന്ധമായിരുന്നു. ഞാൻ പെട്ടെന്നുതന്നെ വെളിയിൽ എത്തി. ഹോസ്പിറ്റലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി എൻറെ സുഹൃത്തും തിരികെയെത്തി.
സോഷ്യൽ ഡിസ്റ്റൻസിങും കോവിഡ് ചിന്തയും ഇല്ലാത്ത ഹോസ്പിറ്റൽ പരിസരത്തുനിന്നും തിരികെ വീട്ടിലേക്ക്
തിരികെ അമേരിക്കയിലേക്ക് പോകുവാനുള്ള ദിവസങ്ങൾ അടുത്തു. നാടും നാട്ടുകാരെയും മുഴുവൻ കണ്ടു തീർന്നിട്ടില്ല. എങ്കിലും തിരികെ പോയല്ലേ പറ്റൂ.
അന്നുരാവിലെ ഉറക്കമുണർന്നപ്പോൾ മനസ്സിൽ മറ്റൊരു പൂതി ഉടലെടുത്തു. "തനി നാട്ടുകാരൻ ആവണം. ചായക്കടയിൽ ഒക്കെ ഒന്ന് പോകണം." പിന്നെ താമസിച്ചില്ല. കൈലിയും ഉടുത്ത് ഞാൻ ഇറങ്ങി.
വരുന്നവരെയും പോകുന്നവരെയും തുറിച്ചുനോക്കി ഇരിക്കുന്ന ബോണ്ടയും പരിപ്പുവടയും ഒക്കെ ചില്ലലമാരയിൽ ഉണ്ട്. ഇന്നലത്തേത് ആവാം. ഞാൻ കഴിച്ചില്ല. ദോശയും ചമ്മന്തിയും പിന്നെ നല്ല കടുപ്പത്തിലൊരു ചായയും അകത്താക്കി. COVID ഒരു വിഷയമേ അല്ല എന്ന ഭാവത്തിൽ വരുന്നവരെയും പോകുന്നവരെയും ഞാൻ കണ്ടു. പിന്നെ താടിയും നെറ്റിയും സംരക്ഷിക്കുവാൻ മാസ്ക് ധരിച്ചിരിക്കുന്ന മറ്റുപലരെയും കണ്ടു.
നാടു മാറിയിരിക്കുന്നു. എൻറെ സ്വന്തം നാടാണ്. എന്നെ അറിയുന്നവർ ഉണ്ടോ എന്നും ഞാൻ അറിയുന്നവർ ഉണ്ടോ എന്നും ചുറ്റിനും പരിതി. ആരെയും കണ്ടില്ല. അധികസമയം ഞാനവിടെ ചെലവഴിച്ചില്ല. കോവിഡ് ഭീതിമൂലം പെട്ടെന്നുതന്നെ വീട്ടിലേക്ക്...!
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു. COVID നിരക്കുകൾ വീണ്ടും കൂടുകയാണ്. ചില സ്ഥലങ്ങൾ ലോക്കഡൗണിൽ ആയി. ചില വാർഡുകൾ ഐസലേഷൻ ആയി. നാട്ടിലെ ജീവിതം ദുഷ്കരമായി കൊണ്ടിരുന്നു.
ഏപ്രിൽ 25 ഞായറാഴ്ച. അന്നാണ് എനിക്ക് തിരികെ അമേരിക്കയിലേക്ക് പോകേണ്ടത്. കോവിഡിയൻ വെക്കേഷൻ ഏതാണ്ട് പരിസമാപ്തിയിലേക്ക്...! 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയ്ക്ക് നിർബന്ധമാണ്. വീടിനടുത്തുള്ള DDRC Labൽ ടെസ്റ്റ് നടത്തി. വൈകുന്നേരം തന്നെ റിസൾട്ട് വന്നു. പ്രതീക്ഷിച്ചപോലെ തന്നെ നെഗറ്റീവ് ആയിരുന്നു. ഏപ്രിൽ 24ന് രാവിലെ മുതൽ ലഗേജ് പാക്കിംഗ് ആരംഭിച്ചു. അച്ചാറും കറിവേപ്പിലയും ഒക്കെ പാക്ക് ചെയ്തു സഹോദരിമാർ അവരുടെ സ്നേഹം പ്രകടിപ്പിച്ചു. Boston Logan airportലെ trained dogs നെ ഓർത്തപ്പോൾ ഇപ്പോൾ അതെല്ലാം സ്നേഹപുരസരം ഞാൻ തിരസ്കരിച്ചു.
സ്നേഹപ്രകടനവും കുശലാന്വേഷണവും ഒക്കെ ആയി സമയം കടന്നു പോയി. അത്താഴത്തിനും പ്രാർത്ഥനയ്ക്ക്കും ശേഷം 11 മണിയോടെ ഞങ്ങൾ എയർപോർട്ടിലേക്ക് പുറപ്പെട്ടു. വെളുപ്പിനെ 3:45 നാണ് കൊച്ചിൻ എയർപോർട്ടിൽ നിന്നും ഖത്തർ എയർവേയ്സ് ദോഹയിലേയ്ക്ക് പുറപ്പെടുന്നത്. സുഹൃത്ത് ജിഗിൽ ഒത്തുള്ള യാത്ര രസകരമായിരുന്നു. ജിഗിൽ ഒരു രസികനാണ്. പോകുന്ന വഴിക്കെല്ലാം അവൻറെ കൊച്ചുകൊച്ചു തമാശകൾ കേട്ട് ഞാൻ ഏറെ ചിരിച്ചു. ഒരു മണിയായപ്പോൾ ഞങ്ങൾ കൊച്ചിൻ എയർപോർട്ടിൽ എത്തി.
കൗണ്ടറിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞാൻ അകത്തേക്കും ജിഗിൽ തിരികെ വീട്ടിലേക്കും
ഫ്ലൈറ്റിൽ യാത്രക്കാർ ധാരാളമുണ്ടായിരുന്നു എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു
കൃത്യം 3:55 തന്നെ QR517 കൊച്ചിയിൽ നിന്നും യാത്ര പുറപ്പെട്ടു ദോഹയിലേക്ക്... ദോഹയിൽ രണ്ടു മണിക്കൂർ ലേ ഓവർ ഉണ്ടായിരുന്നു. വിമാനത്തിലും എയർപോർട്ടിലും ഒക്കെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യുന്നവരെ ഞാൻ കണ്ടു. ദോഹയിൽ നിന്നും Bostonലേക്കുള്ള QR743 യാത്രയ്ക്ക് തയ്യാറായിരിക്കുന്നു. അമേരിക്കയിലേക്കുള്ള വിമാനം ആയതുകൊണ്ടാവാം ഒരു security checkpoint കൂടെ കടന്നു പോകേണ്ടിയിരിക്കുന്നു. നീണ്ട 13 മണിക്കൂർ. സുഖകരമായ ഭക്ഷണവും പിന്നെ നല്ല ഉറക്കവും.
ഏപ്രിൽ 25 ഞായറാഴ്ച ഉച്ചയ്ക്ക് 1:45 ന് തിരിച്ചു ബോസ്റ്റൺ എയർപോർട്ടിൽ. അവിടെയും നടപടിക്രമങ്ങൾ ലളിതമായിരുന്നു. പിന്നെ ഞാൻ ജോലി ചെയ്യുന്ന സ്ഥലം ആയിരുന്നതുകൊണ്ട് ഉണ്ട് വിഐപി പരിഗണനയും. കോവിഡ് പിടിമുറുക്കിയത് കൊണ്ടാവാം ബോസ്റ്റൺ എയർപോർട്ടിലും തിരക്കു കുറവായിരുന്നു
എയർപോർട്ടിലെ സുഹൃത്തുക്കളുമായി അൽപനേരം കുശലാന്വേഷണം. പിന്നെ ലഗേജുമായി വെളിയിലേക്ക്
മൂന്നാഴ്ചത്തെ കോവിഡിയൻ യാത്രയ്ക്ക് ശേഷം ബോസ്റ്റണിൽ തിരികെയെത്തിയപ്പോൾ ഒരു സുഖാനുഭൂതി. എങ്കിലും നാടും നാട്ടുകാരും മനസ്സിൽ ഒരു ഓർമ്മയായി പതിഞ്ഞപ്പോൾ ചെറിയ വേദന എന്നിൽ അലയടിച്ചു. നേരെ വീട്ടിലേക്ക്
പിന്നെ
Back to Normal