Sindhu Nair lives in Tyngsborough with her husband Santhosh Nair and her 14 year old twins Meera and Madhav. She has extensive experience in the Malayalam writing field. Sindhu is a former sub-editor and writer of Malayali Magazine, the bilingual magazine based in USA. Sindhu has also published many poems in Malayalam. She is also the lyricist of Malayali FM jingle and has penned many album songs.
Sindhu has been running an online Malayalam School for the past 6 years. She is a freelance journalist with Manorama Online. Apart from this, she is also the lyricist of Changampuzha Park, a short film based on the story written by the eminent Malayalam writer, Mr. Sethumadhavan.
യാത്രയിലാണ് ഞാൻ ,
ഈ ജീവിതത്തീവണ്ടിയിൽ,
തീർത്തും തനിച്ചൊരു ദൂരയാത്ര.
ജനലോരം പൂകി,
മുടി മെല്ലെയൊതുക്കി,
മുഖമൊട്ടു മിനുക്കി,
ചിരിവാരിപ്പൂശി,
നിറമിഴികൾ താഴ്ത്തി.
ആരെയും 'കാണാതെ',
ഒറ്റയ്ക്കൊരു യാത്ര.
ഓർമ്മയിലുണ്ട്,
ഒരു നിറഞ്ഞ കൂപ്പെ,
ഒപ്പം കയറിയിരുന്നെന്നോ,
നിറവാർന്നുപെയ്ത ഹൃദന്തങ്ങളെത്രയോ,
എല്ലാം കഴിഞ്ഞിരിക്കുന്നു, തിരക്കൊഴിഞ്ഞിരിക്കുന്നുമുന്നിൽ,
ഒഴിഞ്ഞ സീറ്റുകൾ മാത്രം ,
കാണ്മതില്ലിപ്പോൾ നിറഞ്ഞവയൊന്നു പോലും,
എങ്ങോ ഇറങ്ങി മറഞ്ഞിരിക്കുന്നെപ്പോഴോ,
തിക്കിയുംതിരക്കിയും സ്ഥലംപിടിച്ചിരുന്നവർ.
തണുപ്പാണ് ചുറ്റും,
നിഴലിടും ഏകാന്തത നെയ്യും തണുപ്പ്,
അസ്ഥികൾ പോലും കിടുകിടാ വിറയ്ക്കും കൊടുംതണുപ്പ്.
വിശപ്പാണ് ഉള്ളിൽ,
ഉടൽ പാതി ചത്തവളുടെ,
മരിക്കാത്ത മനസ്സിന്റെ ഗൂഢമാം വിശപ്പ്,
മിന്നിയും മാഞ്ഞും ഇരുണ്ടും തെളിഞ്ഞുമതിൽ, ഇടയ്ക്കെപ്പോഴോ വന്നുപോയിരിക്കുന്നു,
സഹയാത്രികർ നിരവധി.
ആരോ തുറന്ന, പാതി ഉണ്ട എച്ചിലായി,
വീണു കിടക്കുന്നു നെഞ്ചിലായ്,
"സ്നേഹം മണത്ത" ഇലപ്പൊതികൾ,
അവർ ഇറങ്ങി ഓടിയത് എപ്പോഴാണ്?
സ്റ്റേഷനുകളിൽ ഉറുമ്പുകളെപ്പോലെ ഊർന്നിറങ്ങിയതും?
യാത്രയൊന്നു പറയാതെ,
ഒരു വട്ടം തിരിഞ്ഞുനോക്കാതെ
തിടുക്കത്തിൽ ഓടിമറഞ്ഞത് എവിടേയ്ക്കാണ്?
ഇനിയീ തേരട്ട പോൽ വളഞ്ഞും പുളഞ്ഞും
ഇഴഞ്ഞെത്തുന്ന കിനാക്കളുടെ പാന്പിൻപടങ്ങൾ
കോരിയെടുത്തു നെഞ്ചിൽ കൂട്ടി
നീണ്ടു നിവർന്നു കിടക്കാം.
ഉഷസ്സുണരാത്ത,
മൗനദേശത്തേക്കാണ് പോകേണ്ടത്.
ഒറ്റയ്ക്കൊരു യാത്രയിലാണ് ഞാൻ
തീർത്തും തനിച്ച്..
എന്നോ തുടങ്ങിയോരു ജീവിതയാത്ര.
Other articles you may like...