അലെന്റെ കുഞ്ഞു കാലുകൾ വേദനിച്ചു തുടങ്ങി.എങ്കിലും അത് വകവയ്ക്കാതെ അവൻ നടന്നു.ആദ്യം കണ്ട ഒരു കടയിൽ അവൻ കയറി.. കടയുടെ അകത്തു കണ്ട ആളോട് അലൻ ചോദിച്ചു. "എനിക്ക് ദൈവത്തെ തരാമോ? എന്റെ കൈയിൽ ഒരു രൂപ ഉണ്ട്. അത് ഞാൻ തരാം". ദേഷ്യം വന്ന കടക്കാരൻ കുഞ്ഞു അലനെ ഓടിച്ചു വിട്ടു...
അലൻ വീണ്ടും നടന്നു.ക്ഷീണം ഉണ്ടായിരുന്നെങ്കിലും ആ എട്ട് വയസുകാരൻ തളർന്നില്ല. അടുത്ത് കണ്ട കടയിൽ കയറി അവൻ വീണ്ടും ചോദിച്ചു, "എനിക്ക് ദൈവത്തെ തരാമോ,ഒരു രൂപക്ക്"? അവിടെയും ദേഷ്യം പിടിച്ച കടക്കാരൻ അലനെ ഓടിച്ചു.
അലൻ തളർന്നില്ല. അടുത്ത കട ലക്ഷ്യമാക്കി അവൻ പിന്നെയും നടന്നു. കടയിൽ എത്തി അലൻ വീണ്ടും ചോദിച്ചു. "എനിക്ക് ദൈവത്തെ തരുമോ?"
കടയിൽ ഉണ്ടായിരുന്ന പ്രായമായ ഒരാൾ അലന്റെ നിഷ്കളങ്ക ചോദ്യത്തിൽ കൗതുകം തോന്നി ചോദിച്ചു...
"മോന് എന്തിനാണ് ദൈവത്തെ?"
ക്ഷീണിതനായ അലൻ പറഞ്ഞു.
"എന്റെ അമ്മ അസുഖം ആയി ആശുപത്രിയിൽ കിടക്കുവാണ്. ഡോക്ടർമാർ കുറെ മരുന്നുകൾ കൊടുത്തു. പക്ഷേ ഇന്ന് ഡോക്ടർ പറയുന്നത് ഞാൻ കേട്ടു.. ഇനി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല.. ദൈവത്തിനു മാത്രേ അമ്മയെ രക്ഷിക്കാൻ പറ്റൂ എന്ന്. അതുകൊണ്ട് ഞാൻ ദൈവത്തെ മേടിച്ചു കൊണ്ട് പോയി അമ്മയെ രക്ഷിക്കാൻ ഇറങ്ങിയതാണ്."
ആ വൃദ്ധൻ കൗതുകത്തോടെ അലനേ നോക്കി ഇങ്ങനെ പറഞ്ഞു.
"എന്റെ കൈയിൽ ദൈവം ഉണ്ട്, ഞാൻ തരാം."
അലന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
"അങ്കിൾ, എങ്കിൽ എനിക്ക് ദൈവത്തെ തരൂ, എന്റെ കൈയിൽ ഒരു രൂപ ഉണ്ട്, ഞാൻ തരാം." പുഞ്ചിരിച്ചു കൊണ്ട് ആ വൃദ്ധൻ പറഞ്ഞു. "മോൻ എന്റെ കൂടെ വരൂ, നമുക്ക് അമ്മയുടെ അടുത്ത് പോകാം. രൂപ ഞാൻ പിന്നീട് വാങ്ങിക്കൊള്ളം."
അലനൊപ്പം ആശുപത്രിയിൽ എത്തിയ അദ്ദേഹം ഡോക്ടർസ് മായി സംസാരിച്ചു. അലന്റെ അമ്മക്ക് ഉടൻതന്നെ ഒരു സർജറി ആവശ്യമായിരുന്നു. ആ നഗരത്തിലെ ഒരു ധനികനായ മനുഷ്യൻ ആയിരുന്നു അത്. നിഷ്കളങ്കമായ അലന്റെ മനസ്സ് ഇഷ്ടമായ ആ മുനുഷ്യൻ അലന്റെ അമ്മക്ക് ആവശ്യമായ എല്ലാ ചികിത്സാ ചിലവുകളും ഏറ്റെടെത്ത് നടത്താൻ സന്നദ്ധനായി.
ദൈവം എല്ലായിടത്തും ഉണ്ട്.. തൂണിലും തുരുമ്പിലും. പക്ഷേ നമ്മൾ ദൈവത്തെ അന്വേഷിക്കണം. അന്വേഷിച്ചാൽ കണ്ടെത്തും. തീർച്ച...!നമ്മുടെ കൈയിൽ നൂറു രൂപ ഉണ്ടെങ്കിലും ഒരു രൂപ ഉണ്ടെങ്കിലും ദൈവത്തെ കാണണം എന്ന് തീരുമാനിചാൽ, പിന്നെ ദൈവത്തെ കണ്ടെത്തുക തന്നെ ചെയ്യും...
Dillon Burroughs
Other articles you may like...