മലയാളി മറക്കുന്ന മലയാളത്തിന്റെ ഒരു സ്നേഹിതൻ... സർക്കാർ സേവനം പാതി വഴിയിൽ അവസാനിപ്പിച്ചു... കുഞ്ഞുണ്ണി പറയുമ്പോലെ കുത്തിക്കുറിക്കാൻ താല്പര്യം...
മണി കിലുക്കി തല കുലുക്കി
നാട്ടു വഴികൾ താണ്ടി
പാട്ടും പാടി ചാട്ട വീശി
കുണ്ടുകുഴികൾ കയറി
കിഴക്കൻ നാട്ടിലെ ഊടു വഴികൾ
തേടിവന്നൊരു കാലം
പുതിയ പുലരിക്ക് പുത്തനുടുപ്പുകൾ
കൊണ്ടു വന്നൊരു കാലം.
കാളവണ്ടിക്കാലം...
തലയിലൊത്തൊരു കെട്ടും
കയ്യിൽ വലിയൊരു ചാട്ടയും
പട്ട കെട്ടിയ ചക്രങ്ങളതു
ഉഴുതു മെതിക്കും മൺ വീഥികൾ
നാടും നഗരവും ചുറ്റി
വേണ്ടതെല്ലാം തന്ന്
കന്നിമണ്ണിൻ കഥ പറയും
കണ്ണുനീരിൻ കഥ പറയും
കാളവണ്ടിക്കാലം...
പനമ്പു കൊണ്ടൊരു മറയും
വഴിതെളിച്ചൊരു റാന്തലും
ലാട നേറ്റിയ കാളകളതു
താള മേകും മൺവീഥികൾ...
പഴം പുരാണ പാട്ടുകൾ
ഏറ്റു പാടും കാളകൾ
മുന്നിലൊറ്റ ലക്ഷ്യമായി
നാടിൻ പച്ച കഥ പറയും
നാട്ടിലിഷ്ട വാഹനമായി
കാളവണ്ടിക്കാലം....
Other articles you might like...
A first hand account on being part of the communion in the time of COVID
Teresa Vinitha Francis