Poem and Illustration by Smitha Paul
ആശ്വാസം പരത്തുന്ന ഓശാനപെരുന്നാളും
നിറം മങ്ങിയ മാനസങ്ങൾക്ക് മാറ്റു കൂട്ടുവാൻ
മഴവില്ലിൻ വർണ്ണങ്ങളുമായ് ഹോളിയും
വിഷാദം തളം കെട്ടിയ കരിമാനത്ത്
പ്രത്യാശ തൻ നിലാവുമായി റമസാനും
തിന്മയുടെ അന്ധകാരത്തെ കെടുത്തുന്ന
മിന്നാമിന്നികളുടെ ദീപാവലിയും
നഷ്ടബന്ധങ്ങളിൽ സുഗന്ധം പകരാനായി
വസന്തത്തിൻ പൂക്കുടയേന്തി ഓണവും
സമാധാനത്തിൻ നക്ഷത്രത്തിളക്കമായ് ക്രിസ്തുമസും
അഴൽമേഘങ്ങൾ വഴിമാറിയ പുതുപുലരിയിൽ
ഇനിയുമൊത്തുത്തുകൂടാനും ആഘോഷിക്കാനും
കാലത്തിൻ കൈക്കകുമ്പിളിൽ നമുക്കുവേണ്ടി
സ്വരുക്കൂട്ടിയ മഞ്ചാടിമണികൾ ഭദ്രം