ആന്റണി വാൻ ലീവാൻഹോക്ക്.
1632 ഒക്ടോബർ 24 നു ഡച്ച് റിപ്പബ്ലിക്ക് ലെ (റിപ്പബ്ലിക് ഓഫ് ദി സെവൻ യുണൈറ്റഡ് നെതെർലാൻഡ്സ് ) ഡെൽഫിത്ഇൽ ജനനം.വസ്ത്ര വ്യാപാരി ആയിരുന്നു.1676 കാലഘട്ടത്തിൽ ആണ് മനുഷ്യൻ,സൂഷ്മ ജീവികളായ, ബാക്ടീരിയ യുടെ സാന്നിത്യം കണ്ടുപിടിക്കുന്നത്.വസ്ത്രങ്ങളുടെ ഗുണമേന്മ നോക്കുന്നതിനായി ആന്റണിയുടെ കൈയ്യിൽ ഒരു ലെൻസ് ഉണ്ടായിരുന്നു.ഈ ലെൻസ് കൗതുകം പിന്നീട്ട് അദ്ദേഹത്തെ ഒരു മൈക്രോസ്കോപ്പ് നിർമ്മാണത്തിലേക്കു നയിച്ചു.ഈ മൈക്രോസ്കോപ്പ്ലൂടെ അദ്ദേഹം ചെറിയ ജീവികളായ ഈച്ച ,ഉറുമ്പ്, തുടങ്ങിയവയെ നിരീക്ഷിക്കാൻ തുടങ്ങി.ആ നീരീക്ഷണം ആണ് അദ്ദേഹത്തെ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടുപിടിക്കാൻ പിന്നീട് സഹായിച്ചത്.ബാക്ടീരിയ ജന്യരോഗങ്ങൾക്ക് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഏറെ സഹായകരമായി.
ബാക്ടീരിയയെ പ്രതിരോധിക്കാൻ ഇന്ന് ആന്റിബിയോട്ടിക്സ് ഫലപ്രദമാണ്.
1892 കാലഘട്ടത്തിൽ ആണ് മനുഷ്യൻ വൈറസിന്റെ സാന്നിധ്യം കണ്ടുപിടിക്കുന്നത്. ടുബാക്കോ മൊസൈക് വൈറസ് (TMV) ആയിരുന്നു മനുഷ്യന്റെ കണ്ടുപിടുത്തത്തിലെ ആദ്യ വൈറസ്. പുകയില,തക്കാളി തുടങ്ങിയവയുടെ ഇലകളിൽ ആണ് ഈ വൈറസ് ആദ്യം കണ്ടു തുടങ്ങിയത്.ദിമിത്രി ഇവാനോവ്സ്കി എന്ന റഷ്യൻ ബൊട്ടാണിസ്റ് ആണ് വൈറസ് സാന്നിധ്യം കണ്ടുപിടിച്ചത്.പത്തൊൻപതാം നൂറ്റാണ്ടിൽ ലൂയി പാസ്റ്ററും,എഡ്വേർഡ് ജന്നരും ,വൈറൽ ഇൻഫെക്ഷൻനു വേണ്ടി ആദ്യ വാക്സിൻ കണ്ടുപിടിക്കുമ്പോഴും ,അവർക്കു കൃത്യമായി അറിയില്ലായിരുന്നു വൈറസ് ഉണ്ടോ ഇല്ലയോ എന്ന്,അതിനും മുൻപേ വൈറസ് സാന്നിത്യം കണ്ടുപിടിച്ചിരുന്നെങ്കിൽ പോലും..!
എന്നാൽ വൈറസിനെ പ്രതിരോധിക്കാൻ ആന്റിബിയോട്ടിക്സ് ഫലപ്രദമല്ല.അതുകൊണ്ടാണ് കോവിഡ് 19 എന്ന വൈറസിനെ നേരിടാൻ കഴിയാതെ മനുഷ്യൻ പകച്ചു നിൽക്കുന്നത്.മെഡിക്കൽ സയൻസ് ഇപ്പോഴും കോവിടിന് മുൻപിൽ വഴിമുട്ടി നിൽക്കുന്നു.ആയതിനാൽ പ്രധിരോധ മാർഗങ്ങൾ തന്നെ ആണ് ഉത്തമം.കൈ കഴുകുക.മാസ്ക് ധരിക്കുക,ക്വാറന്റൈൻ സ്വീകരിക്കുക,സാനിട്വൈസഷൻ തുടങ്ങിയവ തന്നെ ആണ് ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ.
1800 കാല്ഘട്ടം വരെ ഡോക്ടർമാർ ഒരു പാത്രത്തിൽ ശേഖരിച്ച വെള്ളത്തിൽ ആയിരുന്നു കൈ കഴുകിയിരുന്നത്.1846 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹങ്കേറിയൻ ഡോക്ടർ ഇഗ്നാസ് സെമ്മെൽവെയ്സ് ഫാദർ ഓഫ് ഹാൻഡ് ഹൈജീൻ എന്നറിയപ്പെടുന്നു. ക്ലോറിൻ വെള്ളത്തിൽ കൈ കഴുകാൻ നിഷ്കര്ഷിച്ച അദ്ദേഹത്തിന് എതിരെ നടത്തിയ പടപ്പുറപ്പാടുകൾക്കു ചരിത്രം സാക്ഷി…!
ബാക്ടീരിയയെ നശിപ്പിക്കാൻ, ഒഴുകുന്ന വെള്ളത്തിൽ കൈ കഴുകുന്നതാണ് നല്ലതെന്നു പിന്നീട് അവർ തിരിച്ചറിഞ്ഞു.അമേരിക്കൻ ആരോഗ്യ രംഗത്ത് ഔദ്യോഗികമായി കൈ കഴുകൽ നിർബന്ധമാക്കിയത് 1980 കാലഘട്ടത്തിലാണ് .വെറും 40 വർഷങ്ങൾക്ക് മുൻപ് .!
കൊറോണ വൈറസ് എങ്ങനെ മനുഷ്യരിൽ എത്തി എന്നതിന് ഇന്നും കൃത്യമായ ഒരു നിർവചനം ഇല്ല.ഇത് ഒരുപക്ഷെ സൂനോട്ടിക്സ് ഡിസീസ് അഥവാ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തിയ രോഗം ആകാം എന്നും പറയപ്പെടുന്നു.ഇതിനു വാക്സിൻ കണ്ടെത്തുന്ന വരെയോ അല്ലെങ്കിൽ ഈ വൈറസ് മനുഷ്യനിൽ എത്തി മനുഷ്യന് പ്രധിരോധ ശക്തി കൈവരുന്ന വരെയോ ഈ മഹാമാരി ഭൂമിയിൽ ഉണ്ടാകാം.
ആധുനിക ശാസ്ത്രവുമായി നമുക്ക് ബന്ധപ്പെടുത്താൻ പറ്റില്ലെങ്കിലും ബൈബിളിൽ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ടു ചില കൗതകകരമായ നിരീക്ഷണങ്ങൾ കാണാം.
ലേവ്യർ പുസ്തകം 13 മുതൽ 15 വരെ ഉള്ള അധ്യായങ്ങളിൽ കുഷ്ഠരോഗവും അതിനു ഉള്ള ചില പ്രതിവിധികളും പരാമര്ശിച്ചിട്ടുണ്ട്.
നാം ഇന്ന് സ്വീകരിക്കുന്ന ഈ പ്രധിരോധ പ്രവർത്തനങ്ങൾ ചിലതൊക്കെ, നൂറ്റാണ്ടുകൾക്കു മുൻപേ ദൈവം ഇസ്രായേൽകാർക്ക് നിര്ദേശിച്ചിരുന്നതായി നമുക്ക് ബൈബിളിൽ കാണാൻ കഴിയും. ഈ നിർദേശങ്ങൾ കുഷ്ഠരോഗവുമായി ബന്ധപ്പെടുത്തി ഉള്ളതാണെങ്കിലും പോലും ഈ കാലഘട്ടത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുമായി നമുക്ക് ബന്ധപ്പെടുത്തുവാൻ സാധിക്കും എന്നത് കൗതകകരവും ചിന്തോൽദീപവുമാണ്.
ലേവ്യർ 15 :13
അവൻ സ്രവം മാറി ശുദ്ദിയുള്ളവനാകുമ്പോൾ ശുദ്ധീകരണത്തിനായി ഏഴ് ദിവസം നിശ്ചയിച്ചു തന്റെ വസ്ത്രങ്ങൾ അലക്കുകയും ഒഴുക്കുള്ള വെള്ളത്തിൽ കുളിക്കുകയും വേണം .അപ്പോൾ അവൻ ശുദ്ധിയുള്ളവൻ ആകും .
20 സെക്കൻഡ്സ് എങ്കിലും ഒഴുകുന്ന വെള്ളത്തിൽ സോപ്പ് ഇട്ടു കൈ കഴുകണമെന്നത് കൊറോണയെ പ്രതിരോധിക്കാൻ സഹായകം ആകും എന്നത് ശ്രെദ്ധേയം. എന്നാൽ ബൈബിൾ പ്രതിപാദിക്കുന്നത് ഒഴുക്കുള്ള വെള്ളത്തിൽ കുളിക്കണം എന്നാണ്
ലേവ്യർ 13 :45
കുഷ്ടമുള്ളവൻ കീറിയ വസ്ത്രം ധരിക്കുകയും മുടി ചീകാതിരിക്കുകയും അധരം തുണികൊണ്ടു മറക്കുകയും അശുദ്ധൻ അശുദ്ധൻ എന്ന് വിളിച്ചു പറയുകയും വേണം.
പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം എന്നുള്ളത് മിക്ക രാജ്യങ്ങളും നിർബന്ധമാക്കി. ആധുനിക സർജിക്കൽ മാസ്ക് ന്റെ ഉപയോഗം തുടങ്ങുന്നത് 1960 കാലഘട്ടത്തിൽ ആണ്.എന്നാൽ ബൈബിൾ നിർദ്ദേശിക്കുന്നത്, രോഗമുള്ള ആൾ അധരം മറച്ചു വെയ്ക്കണമെന്നാണ്.
മാസ്ക് ധരിച്ചാൽ മാത്രം പോരാ സോഷ്യൽ ഡിസ്റ്റൻസിങ് കൂടി നാം പാലിക്കേണ്ടതുണ്ട് .അതാണ് അശുദ്ധൻ അശുദ്ധൻ എന്ന് വിളിച്ചു പറയണം എന്ന് നിഷ്കര്ഷിച്ചിരിക്കുന്നത്.രോഗിയിൽ നിന്നും അകൽച്ച പാലിക്കണം എന്ന് മുന്നറിയിപ് ആണ് നാം ഇവിടെ കാണുന്നത്.
ലേവ്യർ 13 : 46
രോഗമുള്ള കാലമെല്ലാം അവൻ അശുദ്ധനാണ് .അവൻ പാളയത്തിനു വെളിയിൽ ഒരു പാർപ്പിടത്തിൽ ഏകനായി വസിക്കണം.
എന്നാൽ രോഗം പടർന്നു പിടിച്ചാൽ സോഷ്യൽ ഡിസ്റ്റൻസിങ് മാത്രം പോരാ.പിന്നയോ..? ക്വാറന്റീൻ കൂടി ആവശ്യമാണ്.അതും കൃത്യമായിതന്നെ ബൈബിൾ നമുക്ക് പറഞ്ഞു തരുന്നു .ക്വാറന്റൈൻഎന്ന വാക്കിനും, ബൈബിൾ പരമായും ചരിത്രപരമായും ബന്ധമുണ്ട് .
ഇറ്റലിയിൽ പതിമൂന്നാം നൂറ്റാണ്ടിൽ ബ്ലാക്ക് ഡെത്ത് അഥവാ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ വെനീസ് ലെ തുറമുഖങ്ങൾ നാൽപ്പതു ദിവസം അടച്ചിടാനും കപ്പലിലെ നാവികരോട് നാൽപ്പതു ദിവസം അതിൽ തുടരാനും ഇറ്റാലിയൻ ഗവണ്മെന്റ് ഉത്തരവിട്ടു.40 എന്ന സംഖ്യ ഇറ്റാലിയൻ ഭാഷയിൽ ക്വാറണ്ട എന്നാണ് പറയുക.ഇതിന്റെ ഇംഗ്ലീഷ് രൂപമാണ് ഇന്നത്തെ ക്വാറന്റൈൻ. എന്നാൽ ഇറ്റലിക്കാർ നാൽപ്പതു ദിവസം തിരഞ്ഞെടുത്തത് ശാസ്ത്രീയ അടിസ്ഥാനത്തിൽ ആയിരുന്നില്ല,പ്രത്യുത ബൈബിൾ അടിസ്ഥാനത്തിൽ ആയിരുന്നു.ബൈബിളിൽ നാൽപ്പതു എന്ന സംഖ്യ പല സ്ഥലത്തും ഉപയോഗിക്കുന്നുണ്ട് .നാൽപ്പതു ദിവസത്തെ പ്രളയകാലത്തു നോഹയുടെ കുടുംബം പെട്ടകത്തിൽ ക്വാറന്റൈനിൽ ആയിരുന്നു.ഇസ്രായേൽ ജനത മരുഭൂമിയിലൂടെ യാത്ര ചെയ്തത് നാൽപ്പതു വര്ഷം ആയിരുന്നു.യേശുക്രിസ്തു തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതിനു മുൻപ് നാൽപ്പതുദിവസം മരുഭൂമിയിൽ പ്രാർത്ഥനയിലും, ഉപവാസത്തിലും ആയിരുന്നു.ഇതാണ് ഇറ്റലിക്കാർ 40 എന്ന സംഖ്യക്ക് ക്വാറണ്ട എന്ന് പറയാൻ കാരണം.
ലേവ്യർ 13 : 52
അത് കമ്പിളിയുടേതോ ചണത്തിന്റെയോ ഊദിലോ പാവിലോ, തുകൽകൊണ്ടുണ്ടാക്കിയ ഏതെങ്കിലും വസ്തുവിലോ ആകട്ടെ ,അത് പടരുന്ന കരിമ്പനാണ്,അത് അഗ്നിയിൽ ദഹിപ്പിക്കണം.
അതുപോലെ തന്നെ രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ശരിയായ രീതിയിൽ അണുനാശിനി ഉപയാഗിച്ചു സംസ്കരിക്കുക എന്നത് വളരെ പ്രധാനപെട്ടതാണ്.ഈ മുന്നറിയിപ്പും നമുക്ക് ബൈബിളിൽ കാണാൻ കഴിയും.
പുറപ്പാട് 22 : 31
നിങ്ങൾ എനിക്ക് സമർപ്പിക്കപ്പെട്ട വിശുദ്ധ ജനമായിരിക്കണം.വന്യമൃഗങ്ങൾ കടിച്ചു കീറിയ മാംസം നിങ്ങൾ ഭക്ഷിക്കരുത് .അത് നായ്ക്കൾക്കു എറിഞ്ഞു കൊടുക്കണം.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം എത്താനുള്ള സാധ്യത വളരെ കൂടുതൽ ആണ്.അതുകൊണ്ടു തന്നെ മാംസാഹാരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണം എന്നും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. മാംസാഹാരങ്ങൾക്കു നാം കൊടുക്കേണ്ട ശ്രദ്ധയെ ഇവിടെ പരാമർശിക്കുന്നു.ഒരു മുന്നറിയിപ്പാണത്…!
ബൈബിളിലെ ഈ വാക്യങ്ങൾ എല്ലാം കുഷ്ഠരോഗവുമായി ബന്ധപ്പെടുത്തി ഉള്ളതാണെങ്കിലും ,ഇന്നത്തെ മഹാമാരിയുമായും നമുക്ക് ഇതിനോട് സാദൃശ്യം തോന്നുക സ്വാഭാവികം മാത്രം..! .
കാലാകാലങ്ങളായി പ്രകൃതി അനുഷ്യന് പല മുന്നറിയിപ്പുകളും തന്നു കൊണ്ടിരിക്കുന്നു.പക്ഷെ അതെല്ലാം മനുഷ്യൻ അവഗണിച്ചു.വളരെ സുന്ദരമായ ഒരു ഭൂമി ആണ് ദൈവം മനുഷ്യനായി സൃഷിടിച്ചത്.പക്ഷെ മനുഷ്യന്റെ തിന്മ പ്രവർത്തികൾ മൂലം അതല്ലങ്കിൽ അവൻ കാണിച്ച കരുതൽ ഇല്ലായ്മയോ,അതിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തി.
ഓരോ സൃഷ്ടിയും അവന്റെ സൃഷ്ടാവിനെ തിരിച്ചറിഞ്ഞു അവനെ മഹത്വപെടുത്തിയാൽ നന്മയുടെ വർണ്ണക്കാഴ്ച്ചകൾ വീണ്ടും വിരിയും....വിരിയണം…
തിന്മയുടെ മഹാമാരി പെയ്തൊഴിയട്ടെ …….
നന്മയുടെ വർണ വസന്തം പൂവിടട്ടെ….
Nota bene : ഇതിൽ പരാമർശിച്ചിരിക്കുന്ന ചില ഏടുകൾക്കു കടപ്പാട് ..!